Zygo-Ad

മാങ്ങാട്ടിടം പഞ്ചായത്തിൽ പിഎസ്‌സി, കരാട്ടെ പരിശീലകരെ നിയമിക്കുന്നു; ഇന്റർവ്യൂ ഫെബ്രുവരി 3-ന്


 മാങ്ങാട്ടിടം: പഞ്ചായത്ത് വാർഷിക പദ്ധതിയുടെ ഭാഗമായി വനിതകൾക്കായി സംഘടിപ്പിക്കുന്ന വിവിധ പരിശീലന പരിപാടികളിലേക്ക് പരിശീലകരെ നിയമിക്കുന്നു. വനിതകളെ പിഎസ്‌സി പരീക്ഷയ്ക്ക് തയ്യാറാക്കുന്നതിനായുള്ള പരിശീലകരെയും, സ്വയം പ്രതിരോധത്തിന്റെ ഭാഗമായി കരാട്ടെ പരിശീലിപ്പിക്കുന്നതിനായുള്ള ഇൻസ്ട്രക്ടർമാരെയുമാണ് തേടുന്നത്.

കരാട്ടെ പരിശീലകർക്ക് സ്പോർട്സ് കൗൺസിലിന്റെ അംഗീകാരം ഉണ്ടായിരിക്കണം. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ തങ്ങളുടെ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഫെബ്രുവരി 3-ന് പകൽ 2 മണിക്ക് മാങ്ങാട്ടിടം പഞ്ചായത്ത് ഹാളിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്.

സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി പഞ്ചായത്ത് നടപ്പിലാക്കുന്ന വിപുലമായ പദ്ധതികളുടെ തുടർച്ചയായാണ് ഈ പരിശീലന പരിപാടികൾ സംഘടിപ്പിക്കുന്നു



വളരെ പുതിയ വളരെ പഴയ