Zygo-Ad

മമ്പറം പൊയനാട് പൂട്ടിക്കിടന്ന വീട്ടിൽ കവർച്ച; ചെമ്പ് പാത്രങ്ങളുൾപ്പെടെ മോഷ്ടിച്ചു

 


മമ്പറം: മമ്പറം പൊയനാട് പൂട്ടിക്കിടന്ന വീട്ടിൽ മോഷണം. പൊയനാട് സ്വദേശി കെ. ലീലയുടെ വീട്ടിലാണ് കവർച്ച നടന്നത്. വീടിന്റെ മുൻവാതിൽ പൊളിച്ചാണ് മോഷ്ടാക്കൾ അകത്തുകടന്നതെന്നാണ് പ്രാഥമിക വിവരം.

വീട്ടിലുണ്ടായിരുന്ന വിലപിടിപ്പുള്ള ചെമ്പ് പാത്രങ്ങൾ ഉൾപ്പെടെയുള്ള സാധനങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട്. വീട്ടുകാർ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. സംഭവത്തിൽ പിണറായി പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ നടത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സമീപപ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

 

വളരെ പുതിയ വളരെ പഴയ