Zygo-Ad

കൂത്തുപറമ്പിൽ അഡ്വ. വി. ഷിജിലാലും തലശേരിയിൽ ഒ. നിധീഷും എൻ.ഡി.എ സ്ഥാനാർത്ഥികൾ

 


കൂത്തുപറമ്പ് : നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബി.ജെ.പി സ്ഥാനാർത്ഥി പട്ടിക പുറത്തു വന്നതോടെ കണ്ണൂർ ജില്ലയിലെ പ്രധാന മണ്ഡലങ്ങളായ കൂത്തുപറമ്പിലും തലശേരിയിലും എൻ.ഡി.എ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. കൂത്തുപറമ്പ് മണ്ഡലത്തിൽ ബി.ജെ.പി സംസ്ഥാന സമിതി അംഗം അഡ്വ. വി. ഷിജിലാലും തലശേരി മണ്ഡലത്തിൽ ഒ. നിധീഷും ജനവിധി തേടും.

ശക്തമായ ത്രികോണ മത്സരത്തിന് കളമൊരുങ്ങുന്ന കൂത്തുപറമ്പിലും തലശേരിയിലും പരിചയസമ്പന്നരായ നേതാക്കളെ തന്നെ രംഗത്തിറക്കാനാണ് ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം. വരും ദിവസങ്ങളിൽ മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികൾ സജീവമായ പ്രചാരണ പരിപാടികൾക്ക് തുടക്കം കുറിക്കും.



വളരെ പുതിയ വളരെ പഴയ