Zygo-Ad

മട്ടന്നൂരിൽ വൻ കഞ്ചാവ് വേട്ട: ബീഹാർ സ്വദേശി ഒരു കിലോയിലധികം കഞ്ചാവുമായി എക്സൈസ് പിടിയിൽ

 


മട്ടന്നൂർ: വിൽപ്പനയ്ക്കായി എത്തിച്ച ഒരു കിലോയിലധികം കഞ്ചാവുമായി ബീഹാർ സ്വദേശി മട്ടന്നൂർ എക്സൈസിന്റെ പിടിയിലായി. ബീഹാർ സ്വദേശിയായ മനോജ് മുർമുവിനെയാണ് മട്ടന്നൂർ എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ ലോതർ എൽ. പെരേരയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

ചാവശേരി പറമ്പ് ഭാഗത്ത് എക്സൈസ് സംഘം നടത്തിയ പ്രത്യേക പരിശോധനയിലാണ് പ്രതി കുടുങ്ങിയത്. ഇയാളുടെ പക്കൽ നിന്നും വില്പനയ്ക്കായി സൂക്ഷിച്ച 1.110 കിലോ ഗ്രാം കഞ്ചാവ് എക്സൈസ് പിടിച്ചെടുത്തു. ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിലും നാട്ടുകാർക്കിടയിലും കഞ്ചാവ് വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനിയാണോ ഇയാളെന്ന് എക്സൈസ് പരിശോധിച്ചുവരികയാണ്. ലഹരിമരുന്ന് മാഫിയക്കെതിരെയുള്ള പരിശോധനകൾ വരും ദിവസങ്ങളിലും ശക്തമായി തുടരുമെന്ന് അധികൃതർ അറിയിച്ചു.



വളരെ പുതിയ വളരെ പഴയ