Zygo-Ad

മട്ടന്നൂർ പഴശ്ശിരാജ എൻ.എസ്.എസ് കോളേജ് പൂർവ വിദ്യാർഥി സംഗമം 22-ന്; ജി.എസ്. പ്രദീപും രശ്മി സതീഷും പങ്കെടുക്കും

 


മട്ടന്നൂർ: മട്ടന്നൂർ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി വി.കെ. സനോജിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകരാൻ പഴശ്ശിരാജ എൻ.എസ്.എസ് കോളേജ് പൂർവ വിദ്യാർഥികൾ ഒത്തുചേരുന്നു. മാർച്ച് 22 ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് മട്ടന്നൂർ ടൗൺ സ്ക്വയറിലാണ് പൂർവ വിദ്യാർഥി സംഗമം സംഘടിപ്പിച്ചിരിക്കുന്നത്. പ്രമുഖ ഗായികയും നടിയുമായ രശ്മി സതീഷ് പരിപാടി ഉദ്ഘാടനം ചെയ്യും.

പ്രചാരണ പരിപാടികൾക്ക് മിഴിവേകാൻ പ്രശസ്ത ക്വിസ് മാസ്റ്റർ ജി.എസ്. പ്രദീപ് അവതരിപ്പിക്കുന്ന 'അശ്വമേധം' മെഗാ ക്വിസ് ഷോയും അന്നേദിവസം മട്ടന്നൂരിൽ നടക്കും. സ്ഥാനാർഥിയുടെ വിജയത്തിനായി വിവിധ ബാച്ചുകളിലെ പൂർവ വിദ്യാർഥികളെ ഏകോപിപ്പിച്ചുകൊണ്ട് വിപുലമായ പ്രചാരണ പ്രവർത്തനങ്ങളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. മട്ടന്നൂരിന്റെ രാഷ്ട്രീയ ചർച്ചകൾക്കൊപ്പം അറിവും കലയും ചേരുന്ന വേദി വരും ദിവസങ്ങളിലെ പ്രചാരണത്തിന് വലിയ കരുത്താകുമെന്നാണ് എൽ.ഡി.എഫ് ക്യാമ്പിന്റെ പ്രതീക്ഷ.



വളരെ പുതിയ വളരെ പഴയ