Zygo-Ad

കൂത്തുപറമ്പ് പാലാപ്പറമ്പിൽ വൻ തീപിടുത്തം; കശുമാവിൻ തോട്ടം കത്തിയമർന്നു


 കൂത്തുപറമ്പ്: പാലാപ്പറമ്പ് ആയിഷ കമ്പനിക്ക് സമീപമുള്ള കശുമാവിൻ തോട്ടത്തിൽ വൻ തീപിടുത്തം. ഇന്ന് ഉച്ചയോടെയാണ് തീപിടുത്തമുണ്ടായത്. ഉണങ്ങിനിൽക്കുന്ന പുല്ലും കശുമാവിൻ മരങ്ങളും നിറഞ്ഞ പ്രദേശമായതിനാൽ തീ അതിവേഗം പടരുകയായിരുന്നു.

സംഭവമറിഞ്ഞ് കൂത്തുപറമ്പ്, പാനൂർ എന്നിവിടങ്ങളിൽ നിന്നായി മൂന്ന് യൂണിറ്റ് ഫയർഫോഴ്‌സ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. ഫയർഫോഴ്‌സും നാട്ടുകാരും സംയുക്തമായാണ് തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുന്നത്. നിലവിൽ തീ നിയന്ത്രണവിധേയമാക്കാനുള്ള തീവ്രശ്രമം തുടരുകയാണ്. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. ജനവാസ മേഖലയിലേക്ക് തീ പടരാതിരിക്കാനുള്ള മുൻകരുതലുകൾ അധികൃതർ സ്വീകരിച്ചിട്ടുണ്ട്.



വളരെ പുതിയ വളരെ പഴയ