Zygo-Ad

അമ്മയ്ക്കൊരു വിഷുക്കോടി അച്ഛനൊരു വിഷു കൈനീട്ടം


കൂത്തുപറമ്പ് ഷീറോസ് ഇന്റർനാഷണൽ വൈസ് വുമൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിഷു ആഘോഷത്തിന്റെ ഭാഗമായി സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കും കിടപ്പ് രോഗികളായവർക്കും പുത്തൻ വസ്ത്രങ്ങളും ധനസഹായവും വിതരണം ചെയ്തു.

 ചിറ്റാരിപറമ്പ് പഞ്ചായത്തിലെ മാനന്തേരി (2 കുടുംബം) മാങ്ങാട്ടിടം പഞ്ചായത്തിലെ ആമ്പിലാട്, കൈതേരി, 11ആം മൈൽ, (3 കുടുംബം) കൂത്തുപറമ്പ് നഗരസഭയിലെ പാറാൽ (2കുടുംബം) കോട്ടയം പഞ്ചായത്തിലെ പൂക്കോട്, കിണവക്കൽ (3 കുടുംബം) പാട്യം പഞ്ചായത്തിലെ പൂക്കോട് ഒരു കുടുംബം എന്നിവർക്കാണ് സഹായം എത്തിച്ചത്.

 ക്ലബ്ബ് ഭാരവാഹികൾ ഭവന സന്ദർശനം നടത്തിയാണ് വിഷുക്കോടിയും വിഷുക്കൈനീട്ടവും നൽകിയത്.

 ക്ലബ്ബ് പ്രസിഡണ്ട് സി വി സുരഭി, സെക്രട്ടറി എ ടി സവിത, ട്രഷറർ എം രമണി വൈസ് പ്രസിഡന്റ് യശോദ പയ്യൻ, ജോയന്റ് സെക്രട്ടറി . സി ബീന, .വസന്ത വിജയൻ, വൈസ്മൻ ഏരിയ സർവീസ് ഡയറക്ടർ ഉഷ വിശ്വം എന്നിവർ പങ്കെടുത്തു.

വളരെ പുതിയ വളരെ പഴയ