അഞ്ചരക്കണ്ടി: അഞ്ചരക്കണ്ടി ദന്തൽ കോളേജിലെ ബി.ഡി.എസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണം വലിയ വിവാദങ്ങളിലേക്ക്. നിതിന്റേത് ആത്മഹത്യയല്ലെന്നും കോളേജ് അധികൃതരുടെയും അധ്യാപകരുടെയും മാനസിക പീഡനം മൂലമുണ്ടായ കൊലപാതകമാണെന്നും ആരോപിച്ച് കുടുംബം രംഗത്തെത്തി. സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് വലിയ പ്രതിഷേധങ്ങളാണ് അരങ്ങേറുന്നത്.
കുടുംബത്തിന്റെ ആരോപണം
നിതിൻ രാജ് കടക്കെണിയിൽപ്പെട്ടാണ് മരിച്ചതെന്ന രീതിയിൽ വരുന്ന വാർത്തകൾ കുടുംബം തള്ളി. "എല്ലാവരും ചേർന്ന് കൊന്നതാണ് എന്റെ അനിയനെ," എന്ന് നിതിന്റെ സഹോദരി മാധ്യമങ്ങളോട് പറഞ്ഞു. വെറുമൊരു ആപ്പ് ലോണിന്റെ പേരിൽ കേസ് ഒതുക്കിത്തീർക്കാൻ അനുവദിക്കില്ലെന്നും നീതി ലഭിക്കുന്നത് വരെ പോരാട്ടം തുടരുമെന്നും കുടുംബം വ്യക്തമാക്കക്കി
മുഖ്യമന്ത്രിയുടെ പ്രതികരണം
നിതിൻ രാജിന്റെ മരണം അതീവ ദുഃഖകരവും പുരോഗമന കേരളത്തിന് ഒരിക്കലും അംഗീകരിക്കാനാവാത്തതുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംഭവത്തെ മാപ്പർഹിക്കാത്ത കുറ്റമെന്ന് വിശേഷിപ്പിച്ച അദ്ദേഹം, കുറ്റക്കാർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്ന് ഉറപ്പുനൽകി.
അന്വേഷണം ഊർജിതം
മരണത്തിൽ കോളേജ് അധികൃതരുടെ പങ്കിനെക്കുറിച്ച് അന്വേഷിക്കാൻ ആരോഗ്യ സർവകലാശാല (KUHS) പ്രത്യേക സമിതിയെ നിയോഗിച്ചു. സമിതി ഉടൻ തന്നെ കോളേജിലെത്തി വിദ്യാർത്ഥികളിൽ നിന്നും അധ്യാപകരിൽ നിന്നും മൊഴിയെടുക്കും.
പ്രതിഷേധം ഇരമ്പുന്നു
സംഭവത്തിൽ കുറ്റാരോപിതനായ ഡോ. റാമിനെതിരെ വ്യാപകമായ പ്രതിഷേധമാണ് നടക്കുന്നത്. ധർമ്മടം ചിറക്കുനിയിലുള്ള ഇദ്ദേഹത്തിന്റെ ദന്തൽ ക്ലിനിക്കിലേക്ക് DYFIനടത്തിയ പ്രതിഷേധ മാർച്ചിൽ നേരിയ സംഘർഷമുണ്ടായി
