കതിരൂർ : പട്ടികജാതി വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കതിരൂരിലെ ആൺകുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലിൽ ട്യൂട്ടർമാരെ നിയമിക്കുന്നു. അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് വിവിധ വിഷയങ്ങളിൽ ട്യൂഷൻ എടുക്കുന്നതിനായി താൽക്കാലിക ഓണറേറിയം വ്യവസ്ഥയിലാണ് നിയമനം.
ഹൈസ്കൂൾ വിഭാഗത്തിൽ ഗണിതം, ഇംഗ്ലീഷ്, സോഷ്യൽ സയൻസ്, നാച്ചുറൽ സയൻസ്, ഫിസിക്കൽ സയൻസ്, ഹിന്ദി എന്നീ വിഷയങ്ങളിലാണ് ഒഴിവുകളുള്ളത്. യുപി വിഭാഗത്തിൽ ഓരോ ക്ലാസുകളിലേക്കുമായാണ് നിയമനം നടക്കുന്നത്. ഹൈസ്കൂൾ വിഭാഗത്തിൽ അപേക്ഷിക്കുന്നവർക്ക് ബന്ധപ്പെട്ട വിഷയത്തിൽ ബിരുദവും ബിഎഡും, യുപി വിഭാഗത്തിൽ ഡിഎഡും (ടിടിസി) ആണ് യോഗ്യത.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂൺ 18-ന് രാവിലെ പത്തരയ്ക്ക് പാനൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾക്ക് 9446761940 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
