Zygo-Ad

മലിനജലം റോഡിൽ ഒഴുക്കിയ മിനി ലോറിക്ക് അയ്യായിരം രൂപ പിഴ

 


പെരളശ്ശേരി : തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് മലിനജലം റോഡിൽ ഒഴുക്കി സഞ്ചരിച്ച മിനി ലോറിക്ക് അയ്യായിരം രൂപ പിഴ ചുമത്തി. തലശ്ശേരിയിൽ നിന്ന് മത്സ്യവുമായി വന്ന ബൊലേറോ മിനിലോറിയുടെ ഉടമ സി കെ സുനീറിനാണ് പിഴ ചുമത്തിയത്.

അനുവദനീയമായതിലും കൂടുതൽ ഉയരത്തിൽ മീൻ പെട്ടികൾ അടുക്കിവച്ച് മലിനജലം ഒഴുക്കിക്കൊണ്ടുള്ള ലോറിയുടെ വീഡിയോ സഹിതമാണ് എൻഫോഴ്സ്മെൻ്റ് സ്‌ക്വാഡിന് പരാതി ലഭിച്ചത്. നിയമലംഘനം നടന്നത് പെരളശ്ശേരി പഞ്ചായത്ത് പരിധിയിലായതിനാൽ പഞ്ചായത്തീരാജ് ആക്ട് അനുസരിച്ച് അയ്യായിരം രൂപ പിഴ ചുമത്താൻ പെരളശ്ശേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് സ്ക്വാഡ് നിർദ്ദേശം നൽകി.

മലിനജലം ഒഴുക്കൽ, മാലിന്യം വലിച്ചെറിയൽ, നിരോധിത പ്ലാസ്റ്റിക് ഉപയോഗം എന്നിവ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് 9446 700 800 എന്ന നമ്പറിൽ തെളിവ് സഹിതം പരാതി നൽകാം. വിവരം നൽകുന്നവർക്ക് പിഴ തുകയുടെ 25 ശതമാനം പാരിതോഷികമായി ലഭിക്കും.



വളരെ പുതിയ വളരെ പഴയ