Zygo-Ad

'നേതി, യുടെ പുതിയ ലക്ക പ്രകാശനം ചുണ്ടങ്ങാപ്പൊയിൽ ഹയർ സെക്കൻഡറി സ്കൂളിൽ നിർവ്വഹിച്ചു:'ലഹരിയുടെ മയക്കത്തിൽ യൗവ്വനം വഴി തെറ്റുന്നു- ചാലക്കര പുരുഷു


കതിരൂർ: മയക്കുമരുന്നിന്റെ കരിനിഴലിൽ നിന്ന് മുക്തമായി, ആരോഗ്യമുള്ള ശരീരവും തെളിഞ്ഞ ചിന്തകളുമായി ഉണർന്നു പ്രവർത്തിച്ചാൽ മാത്രമേ നമ്മുടെ നാടിന് പുരോഗതിയും സമാധാനവും കൈവരിക്കാൻ സാധിക്കുകയുള്ളൂവെന്നും, ഒത്തൊരുമിച്ചുള്ള സാമൂഹിക മുന്നേറ്റത്തിലൂടെ മാത്രമേ ലഹരി മുക്തമായ ഒരു നല്ല നാളെയെ നമുക്ക് വാർത്തെടുക്കാൻ കഴിയൂവെന്നും കലൈമാമണി ചാലക്കര പുരുഷു അഭിപ്രായപ്പെട്ടു.

മലബാർ കേൻസർ സെന്റർ ആന്റി ടുബാക്കോ സെല്ലിന്റെ മുഖ മാസികയായ 'നേതി, യുടെ പുതിയ ലക്കത്തിന്റെ പ്രകാശനം ചുണ്ടങ്ങാപ്പൊയിൽ ഹയർ സെക്കൻഡറി സ്കൂളിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്ക്കൂൾ 'കാവലാൾ'ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ പ്രധാന അദ്ധ്യാപകൻ റിയാസ് ചാത്തോത്ത് അദ്ധ്യക്ഷനായിരുന്നു.

തലശ്ശേരി നോർത്ത് എ.ഇ.ഒ.എ. പ്രശാന്ത് ഉദ്ഘാടനം ചെയ്തു. ഡോ:ഫിൻസ് എം.ഫിലിപ്പ്, ഡോ. എ.പി.നീതു, ടി.സി. പ്രദീപ് (ആന്റി ടുബാക്കോ സെൽ), പ്രസന്ന (എക്സൈസ് വകുപ്പ്) സുജിത്ത് (ജില്ലാ വിമുക്തി കോ-ഓർഡിനേറ്റർ) സംസാരിച്ചു.

വിമുക്തി ക്ലബ് കോ- ഓർഡിനേറ്റർ ജി.ആര്യ സ്വാഗതവും സ്റ്റാഫ് സെക്രട്ടരി രഞ്ജിത്ത് തോട്ടത്തി നന്ദിയും പറഞ്ഞു.

വളരെ പുതിയ വളരെ പഴയ