കൂത്തുപറമ്പ്: സി.പി.ഐ ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന കൂത്തുപറമ്പ് ലോക്കൽ കാൽനട പ്രചരണ ജാഥയ്ക്ക് തുടക്കമായി. കൂത്തുപറമ്പ് ടൗൺ സ്ക്വയറിൽ നടന്ന ചടങ്ങിൽ സി.പി.ഐ കണ്ണൂർ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി എ. പ്രദീപൻ ജാഥ ഉദ്ഘാടനം ചെയ്തു.
ജനവിരുദ്ധ നയങ്ങൾക്കെതിരെയും കേന്ദ്ര-സംസ്ഥാന തലങ്ങളിൽ ഉയർന്നുവരുന്ന വിവിധ ജനകീയ വിഷയങ്ങൾ ഉന്നയിച്ചുമാണ് പ്രചരണ ജാഥ സംഘടിപ്പിക്കുന്നത്. വരുന്ന ദിവസങ്ങളിൽ കൂത്തുപറമ്പ് ലോക്കൽ പരിധിയിലെ വിവിധ കേന്ദ്രങ്ങളിൽ ജാഥയ്ക്ക് സ്വീകരണം നൽകും.
