Zygo-Ad

ക്യാപ്റ്റൻ കെ എം കെ നമ്പ്യാർ സ്മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു

 


സ്വാതന്ത്ര്യസമര സേനാനിയും റിട്ട. ആർമി ക്യാപ്റ്റനുമായ കെ എം കെ നമ്പ്യാരുടെ സ്മൃതിമണ്ഡപത്തിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷം മാങ്ങാട്ടിടം പഞ്ചായത്ത് പ്രസിഡന്റ് കെ സന്ധ്യാലക്ഷ്മി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വാർഡ് മെമ്പർ പി വി ഷബ്ന അധ്യക്ഷത വഹിച്ചു.

മുൻ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ കെ കരുണാകരൻ സ്വാതന്ത്ര്യദിന സന്ദേശം നൽകി. ക്യാപ്റ്റൻ കെ എം കെ നമ്പ്യാരുടെ മകൾ കെ എം സുമതി, ഗാന്ധി യുവമണ്ഡലം സംസ്ഥാന പ്രസിഡന്റ് പ്രദീപൻ തൈക്കണ്ടി, കൗമുദി ടീച്ചർ സ്മാരക പഠന ഗവേഷണ കേന്ദ്രം ചെയർമാൻ രഞ്ജിത്ത് സർക്കാർ, വിമുക്തഭടന്മാരായ ബാവോത്ത് രാഘവൻ നമ്പ്യാർ, പുളുക്കി കുഞ്ഞിക്കണ്ണൻ, കെ ഗംഗാധരൻ, ടി സി ജിതേഷ്, രഘുനാഥ് കൊമ്പിലാത്ത്, സഞ്ജന ശ്രീകുമാർ എന്നിവർ സംസാരിച്ചു.

വളരെ പുതിയ വളരെ പഴയ