കതിരൂർ: 'തിരു നബി (സ്വ) കാലം തേടുന്ന കാരുണ്യം' എന്ന പ്രമേയത്തിൽ എസ് കെ ജെ എം ഈസ്റ്റ് കതിരൂർ റെയ്ഞ്ച് വിളംബര റാലി സംഘടിപ്പിച്ചു. വിദ്യാർത്ഥികളും ഉസ്താദുമാരും മാനേജ്മെൻ്റ് ഭാരവാഹികളും അണിനിരന്ന റാലി വേറ്റുമ്മൽ നിന്നും ആരംഭിച്ച് കുന്നിന് മീത്തലിൽ സമാപിച്ചു. കുന്നിന് മീത്തൽ മദ്റസ ഉസ്താദുമാരും മാനേജ്മെൻ്റ് ഭാരവാഹികളും മധുര പാനീയങ്ങൾ നൽകി റാലിയെ വരവേറ്റു.
റേഞ്ച് പ്രസിഡന്റ് സഅദ് സൽമാൻ ഫൈസി, ജനറൽ സെക്രട്ടറി ലത്തീഫ് ദാരിമി, ട്രഷറർ പിഎം മുഹമ്മദ് ദാവൂദ്, പരീക്ഷാ ബോർഡ് ചെയർമാൻ ശരീഫ് മന്നാനി, ജോയിൻറ് സെക്രട്ടറി സാഹിദ് ഫൈസി, എസ് കെ എസ് ബി വി ചെയർമാൻ അനസ് ഫൈസി, സുഫിയാൻ ബാഖവി, എസ് എം എഫ് കൂത്തുപറമ്പ് റെയ്ഞ്ച് പ്രസിഡന്റ് നസീർ ഹാജി, മഹ്‌റൂഫ് പൂക്കോട്, ഹകീം കോട്ടയംപൊയിൽ, അബ്ദുൽ ഖാദർ, ഫൈസൽ കിഴക്കെ കതിരൂർ എന്നിവർ റാലിക്ക് നേതൃത്വം നൽകി.
