കൂത്തുപറമ്പ്: കൂത്തുപറമ്പ് ഗോകുലത്തെരുവിലെ വെള്ളി ആഭരണ ശുദ്ധീകരണ സ്ഥാപനത്തിൽ വൻ കവർച്ച. 'സിൽവർ റിഫൈനറി' എന്ന സ്ഥാപനത്തിൽ നിന്ന് അഞ്ചു ലക്ഷത്തോളം രൂപ വിലമതിക്കുന്ന രണ്ടു കിലോഗ്രാം വെള്ളി ആഭരണങ്ങളാണ് കവർന്നത്.
സ്ഥാപനം തുറക്കാനെത്തിയപ്പോഴാണ് കവർച്ച നടന്ന വിവരമറിയുന്നത്. തുടർന്ന് ഉടമകൾ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. കൂത്തുപറമ്പ് പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി അന്വേഷണം ആരംഭിച്ചു. സമീപത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും വിരലടയാള വിദഗ്ദ്ധരെ എത്തിച്ചുമാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്.
