Zygo-Ad

ഏച്ചൂരിൽ നിർത്തിയിട്ട മിനി ലോറി മുന്നോട്ട് നീങ്ങി ഡ്രൈവർക്ക് ദാരുണാന്ത്യം


ഏച്ചൂർ: ഏച്ചൂർ വട്ടപൊയിലിൽ നിർത്തിയിട്ട മിനി ലോറി അപ്രതീക്ഷിതമായി മുന്നോട്ട് നീങ്ങി ഡ്രൈവർ ദാരുണമായി മരിച്ചു. മട്ടന്നൂർ ഇടപ്പഴശ്ശി കക്കാട്ട്പറമ്പിലെ ശിവദാസൻ മുണ്ടോളി (60) ആണ് അപകടത്തിൽ മരണപ്പെട്ടത്.

വാഹനം നിർത്തിയിട്ട് പുറത്തിറങ്ങിയ സമയം ലോറി പെട്ടെന്ന് മുന്നോട്ട് നീങ്ങുകയും ശിവദാസൻ ലോറിക്കും റോഡരികിലെ മതിലിനും ഇടയിൽപ്പെടുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഉടൻ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചാല പോലീസ് സ്ഥലത്തെത്തി തുടർന്നുള്ള നടപടികൾ സ്വീകരിച്ചു.



വളരെ പുതിയ വളരെ പഴയ