Zygo-Ad

ആറളം പുനരധിവാസ മേഖലയിൽ ഭീതി പരത്തിയ മോഴയാനയെ മയക്കുവെടി വെച്ചു


ആറളം: ആറളം പുനരധിവാസ മേഖലയിൽ നിരന്തരം ഭീതി വിതച്ച മോഴയാനയെ വനംവകുപ്പിന്റെ ദ്രുതകർമ്മ സേന മയക്കുവെടി വെച്ചു. ആറളം ഫാം പതിമൂന്നാം ബ്ലോക്കിൽ വെച്ചാണ് ആനയ്ക്ക് മയക്കുവെടിയേറ്റത്.

വിദഗ്ധ സംഘത്തിന്റെ നേതൃത്വത്തിൽ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് ആനയെ മയക്കുവെടി വെക്കാൻ സാധിച്ചത്. വനപാലകരും വെറ്ററിനറി ഡോക്ടർമാരും അടങ്ങുന്ന സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. മയങ്ങിയ ആനയെ റേഡിയോ കോളർ ഘടിപ്പിച്ച് ഉൾക്കാട്ടിലേക്ക് മാറ്റാനുള്ള നടപടികൾ വനംവകുപ്പ് ആരംഭിച്ചു.


വളരെ പുതിയ വളരെ പഴയ