തലശ്ശേരി: തലശ്ശേരി നോർത്ത് ഉപജില്ലാ സ്കൂൾ ശാസ്ത്രോത്സവം ഒക്ടോബർ 5, 6 (തിങ്കൾ, ചൊവ്വ) തീയതികളിൽ കതിരൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടക്കും.
ഒക്ടോബർ 5 തിങ്കളാഴ്ച രാവിലെ 9.30-ന് പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ. പ്രസീത ശാസ്ത്രോത്സവത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കും. ഉപജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ ശാസ്ത്ര, ഗണിതശാസ്ത്ര, സാങ്കേതിക, സാമൂഹികശാസ്ത്ര, പ്രവൃത്തിപരിചയ മേളകളിൽ മാറ്റുരയ്ക്കും.
