Zygo-Ad

തരിശുകിടന്ന ഇടുമ്പ മുയ്യോറത്ത് വയലിൽ വീണ്ടും പച്ചപ്പണിഞ്ഞ് നെൽകൃഷി

 


കൂത്തുപറമ്പ് : ആറുവർഷത്തോളം തരിശായിക്കിടന്ന ഇടുമ്പ മുയ്യോറത്ത് വയലിൽ വീണ്ടും നെൽകൃഷിക്ക് തുടക്കമിട്ട് വിത്തിടൽ നടന്നു. ചിറ്റാരിപ്പറമ്പ് പഞ്ചായത്ത് നേതൃത്വത്തിൽ നടപ്പാക്കുന്ന പുനർജനി പദ്ധതിയുടെ ഭാഗമായാണ് വിത്തിടൽ നടന്നത്. ഇതിനായി കാടുമൂടിക്കിടന്ന പാടശേഖരം കൃഷിയോഗ്യമാക്കി. പഞ്ചായത്ത് ഭരണസമിതി, തൊഴിലുറപ്പ് തൊഴിലാളികൾ, കൃഷിവകുപ്പ്, പാടശേഖരസമിതി എന്നിവർ ചേർന്നാണ് കൃഷി പുനരാരംഭിച്ചത്. പഞ്ചായത്ത് പ്രസിഡൻ്റ് പവിന കാരായി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് കെ രഘുത്തമൻ അധ്യക്ഷനായി. സി രജിത, വി വി നിധിൻ, അഷറഫ്, ശരീഫ, അജിത രവീന്ദ്രൻ, ലീഷ് സന്തോഷ്, വി ബാലൻ, സി വിജിലയൻ, എം മോഹനൻ, പി ജിനീഷ് എന്നിവർ സംസാരിച്ചു.



വളരെ പുതിയ വളരെ പഴയ