Zygo-Ad

ചെറുവാഞ്ചേരിയിൽ കർഷക സംരക്ഷണ സമിതി രൂപീകരിച്ചു


കൂത്തുപറമ്പ്: ചെറുവാഞ്ചേരി വില്ലേജിനെ പരിസ്ഥിതി ലോല പ്രദേശമായി ഉൾപ്പെടുത്തിയ നടപടി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ.എം കൂത്തുപറമ്പ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷക സംരക്ഷണ സമിതി രൂപീകരിച്ചു.

ചെറുവാഞ്ചേരി യു.പി. സ്കൂളിൽ വെച്ച് ചേർന്ന രൂപീകരണ യോഗം സി.പി.ഐ.എം ജില്ലാ കമ്മിറ്റിയംഗം കെ. ധനഞ്ജയൻ ഉദ്ഘാടനം ചെയ്തു. പ്രദേശത്തെ കർഷകരുടെയും സാധാരണക്കാരുടെയും ആശങ്കകൾ പരിഹരിക്കുന്നതിനായി ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകാൻ യോഗം തീരുമാനിച്ചു.

 

വളരെ പുതിയ വളരെ പഴയ