Zygo-Ad

കൂത്തുപറമ്പിൽ ബാങ്ക് അക്കൗണ്ടിൽ നിന്ന് അറിയാതെ പണം തട്ടിയെടുത്തു: പരാതിയിൽ കേസ്സെടുത്ത് പോലീസ്

 

​


കൂത്തുപറമ്പ്: ബാങ്ക് അക്കൗണ്ട് ഉടമ അറിയാതെ അക്കൗണ്ടിൽ നിന്ന് പണം തട്ടിയെടുത്ത സംഭവത്തിൽ പോലീസ് കേസ്സെടുത്തു. ശങ്കരനെല്ലൂർ കാട്ടിലെപ്പുരയിൽ കെ.പി. ഷമീറിന്റെ (53) പരാതിയിലാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.  

​കഴിഞ്ഞ അഞ്ചാം തീയതി ഷമീറിന്റെ മൊബൈൽ ഫോണിലേക്ക് 'എക്സ് എം.ടി.വി ലൈവ്' (X MTV Live) എന്ന ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ആവുകയായിരുന്നു. തുടർന്ന് ആറാം തീയതി ഉച്ചയ്ക്ക് 12.35 ഓടെ ഫെഡറൽ ബാങ്ക് കൂത്തുപറമ്പ് ശാഖയിലെ അക്കൗണ്ടിൽ നിന്ന് 39,010 രൂപ അജ്ഞാതൻ തട്ടിയെടുക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.  

​ 

വളരെ പുതിയ വളരെ പഴയ