Skip to content
Menu
`സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം വീണ്ടും സർവകാല റെക്കോർഡിൽ; ഇന്നലെ പീക്ക് ആവശ്യകത 5608 മെഗാവാട്ട്.

കണ്ണൂർ : സംസ്ഥാനത്ത് കടുത്ത വേനല്‍ച്ചൂടിനെത്തുടര്‍ന്ന് വൈദ്യുതി ഉപയോഗത്തില്‍ വര്‍ദ്ധനവ് തുടരുകയാണ്. കഴിഞ്ഞ ദിവസവും പീക്ക് ടൈം വൈദ്യുതി ആവശ്യകത പുതിയ സർവകാല റെക്കോർഡിൽ എത്തി. വെള്ളിയാഴ്ച ഇന്നലെ പീക്ക് ആവശ്യകത 5608 മെഗാവാട്ടിലേക്കാണ് എത്തിയത്. 104.86 ദശലക്ഷം യൂണിറ്റാണ് ഇന്നലത്തെ കേരളത്തിലെ ആകെ വൈദ്യുതി ഉപയോഗമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. കടുത്ത ചൂട് നിലനിൽക്കുന്ന സാഹചര്യത്തിൽ വൈദ്യുതി ഉപയോഗത്തിൽ വലിയ കുറവ് വരാനുള്ള സാധ്യതയുമില്ല.

ഉപഭോഗം കൂടുന്ന സാഹചര്യത്തിലും വൈദ്യുതി പാഴാക്കാതെ ശ്രദ്ധിക്കുന്നത് സമൂഹത്തിനാകെ ഗുണകരമായിരിക്കുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. ആവശ്യത്തിനു മാത്രം വൈദ്യുതി ഉപയോഗിക്കുമ്പോള്‍, ഇടക്കിടെ അധികലോഡ് കാരണം ഫീഡറുകളില്‍ ഉണ്ടാകുന്ന വൈദ്യുതി തടസം ഒഴിവാക്കാനും സാധിക്കും. പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും കെ.എസ്.ഇ.ബി ആവശ്യപ്പെട്ടിട്ടുണ്ട്.

കൂത്തുപറമ്പ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഗ്രൂപ്പില്‍ അംഗമാകൂ..

ഏറ്റവും പുതിയ ടെക്നോളജി/കൌതുക വാർത്തകൾ അറിയാൻ ടെക്.ഓപ്പണ്‍മലയാളം ഗ്രൂപ്പിൽ ജോയിൻ ചെയ്യാം