കൂത്തുപറമ്പിനടുത്ത്
മാനന്തേരി സത്രത്തിലെ സി പിഎം മാനന്തേരി ലോക്കൽ കമ്മിറ്റി ഓഫീസിന് നേരെയാണ് സാമൂഹ്യ ദ്രോഹികൾ ബോംബെറിഞ്ഞത്. വ്യാഴാഴ്ച രാത്രി 10 ഓടെയാണ് ഓഫീസിന് നേരെ ബോബെറിഞ്ഞത്. ഓഫീസ് പരിസരത്ത് ആരുമില്ലാതിരുന്നതിനാൽ ആളപായങ്ങളുണ്ടായില്ല. ഓഫീസിന്റെ സൺഷെയ്ഡ് തകർന്നു. ഇരുട്ടിന്റെ മറവിൽ അക്രമം കാണിക്കുന്നവരെ നിയമത്തിന്റെ മുന്നിലെത്തിക്കുമെന്ന് സിപിഎം മാനന്തേരി ലേക്കൽ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.
#tag:
Kuthuparamba