പാട്യം :പഞ്ചായത്തിന്റെയും സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ കഴിഞ്ഞ ദിവസം വിവിധ സ്ഥാപനങ്ങളിൽ ആരോഗ്യവിഭാഗം പരിശോധന നടത്തി. മൂന്ന് സ്ഥാപനങ്ങളിൽനിന്ന് നിരോധിത പ്ലാസ്റ്റിക്ക് കാരിബാഗുകൾ പിടിച്ചെടുത്തു.
ശുചിത്വനിലവാരം പാലിക്കാത്ത സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. കൊട്ടയോടി, പത്തായക്കുന്ന്, പാത്തിപ്പാലം, പൂക്കോട് എന്നിവിടങ്ങളിലെ ഹോട്ടലുകൾ ബേക്കറികൾ, കൂൾബാർ, മത്സ്യ സ്റ്റാൾ, ചിക്കൻ സ്റ്റാൾ തുടങ്ങിയ 36 സ്ഥാപനങ്ങളിലാണ് പരിശോധനനടത്തിയത്.ഭക്ഷ്യസാധനങ്ങൾ കൈകാര്യംചെയ്യുന്നതിന് സ്ഥാപനങ്ങളും വ്യക്തികളും ശുചിത്വനിലവാരം പാലിക്കുന്നതിനാവശ്യമായ നിർദേശങ്ങൾ നൽകി.
പഞ്ചായത്ത് ആരോഗ്യ
സ്റ്റാൻഡിങ് കമ്മിറ്റി
ചെയർപേഴ്സൺ ശോഭ കോമത്ത്, പാട്യം സാമൂഹികാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ പി. എം. പ്രജിത്ത് എന്നിവരുടെ നേതൃത്വത്തിൽ ജൂനിയർ ഹെൽത്ത്
ഇൻസ്പെക്ടർമാരായ ടി. സജിത് കുമാർ, ദിനേശൻ കൂടാളി, സി. കെ. നിഷ, പഞ്ചായത്ത് ക്ലർക്ക് പി. ജിഷ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.