മാങ്ങാട്ടിടം പഞ്ചായത്തിലെ നീർവേലി അഞ്ചാം വാർഡ് ഉപതിരഞ്ഞെടുപ്പ് സമാധാനപരമായി നടത്താൻ സർവകക്ഷി യോഗത്തിൽ തീരുമാനമായി. കൂത്തുപറമ്പ് പോലീസ് സ്റ്റേഷനിൽ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിൽ നടന്ന യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്.
പ്രധാന രാഷ്ട്രീയ പാർട്ടികളുടെ നേതാക്കൾ ചർച്ചയിൽ പങ്കെടുത്തു. കൂത്തുപറമ്പ്
ടൗൺ സിഐ ബിനു മോഹന്റെ
നേതൃത്വലാണ് യോഗം നടന്നത്. എസ്. ഐ മാരായ സന്ദീപ് കെ ടി, പി. ടി. സൈഫുള്ള തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.