Zygo-Ad

പാട്യത്ത് കോഴികളെ അജ്ഞാതജീവി കടി ച്ചുകൊന്നു

പാട്യം:പുതിയതെരുവിൽ കൂട്ടിൽ അടച്ച ഇ രുപത്തിയഞ്ചോളം കോഴികളെ അജ്ഞാതജീവി കൊന്നിട്ട നിലയിൽ കണ്ടെത്തി. ഇന്നലെ രാവിലെയാണ് സംഭവം ശ്രദ്ധയി ൽപ്പെട്ടത്. പുതിയതെരുവിലെ വടവതി സൗ മിനിയുടെ കോഴികളെയാണ് ചത്തനിലയി ൽ കണ്ടെത്തിയത്. ഞായറാഴ്ച വൈകു ന്നേരം കോഴികളെ കൂട്ടിലടച്ചതായിരുന്നു. രാവിലെ തീറ്റകൊടുക്കാൻ വീട്ടുകാർ എത്തി യപ്പോഴാണ് കൂട്ടിന് പുറത്തായി കോഴികൾ ചത്ത നിലയിൽ കണ്ടെത്തിയത്. ചിലതിന്റെ അവശിഷ്ടങ്ങളും കണ്ടെത്തി. കൂട്ടിൽ വെ ള്ളം കൊടുക്കുന്നതിനായി ഉണ്ടാക്കിയ ചെറിയ ദ്വാരത്തിലൂടെയാണ് ജീവി അകത്ത് കടന്ന് കോഴികളെ കൊന്നതെന്ന് കരുതുന്നു.

വളരെ പുതിയ വളരെ പഴയ