മാങ്ങാട്ടിടം പഞ്ചായത്ത് നീർവേലി വാർഡ് ഉപതിരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് ആരംഭിച്ചു.
ഇന്നു രാവിലെ ഏഴിന് തന്നെ വോട്ടെടുപ്പ് തുടങ്ങിയിരുന്നു.അഞ്ചാം വാർഡ് നീർവേലിയിലെ ബിജെപി അംഗമായി തിരഞ്ഞെടുക്കപ്പെട്ട അംഗമായ സി.കെ.ഷീനയുടെ നിര്യാണത്തെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. നീർവേലി യുപി സ്‌കൂളിലാണ് പോളിംഗ് സ്റ്റേഷനിൽ രണ്ട് ബൂത്തുകളാണ് ഒരുക്കിയിട്ടുള്ളത്. മാങ്ങാട്ടിടം പഞ്ചായത്തിൽ ബിജെപിക്ക് ലഭിച്ച ഏകസീറ്റായിരുന്നു നീർവേലിയിലേത്.ബിജെപി സ്ഥാനാർഥിയായി ഷിജു ഒറോക്കണ്ടിയും
എൽഡിഎഫിനായി കെ.സുരേഷ് കുമാറും യുഡിഎഫിനായി എം.പി.മമ്മൂട്ടിയും എസ്ഡിപിഐക്കായി ആഷിർ നന്നോറയുമാണ് ജനവിധി തേടുന്നത്.കഴിഞ്ഞ തവണ 73 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ബിജെപി സ്ഥാനാർഥിയായ സി.കെ.ഷീന വിജയിച്ചത്.