വൈദ്യുതി ചാർജിംഗ്
സ്റ്റേഷനുകൾ കൂത്തുപറമ്പ് മണ്ഡലത്തിലും പ്രവർത്തനം തുടങ്ങി. മണ്ഡലം തല ഉദ്ഘാടനം പാനൂർ ബസ്സ്റ്റാന്റിൽ
ഒരുക്കിയ കേന്ദ്രത്തിൽ കെ. പി. മോഹനൻ എം. എൽ. എ. നിർവഹിച്ചു. 9 ചാർജിംഗ് സ്റ്റേഷനുകളാണ് കൂത്തുപറമ്പ് മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ സജീകരിച്ചത്.
പാനൂർ ബസ് സ്റ്റാന്റ്, തെക്കേ പാനൂർ, പെരിങ്ങത്തൂർ, പാറാട്, കല്ലിക്കണ്ടി, പൊയിലൂർ, പൂക്കോട്, കൂത്തുപറമ്പ് ട്രഷറി പരിസരം, കോട്ടയം പൊയിൽ എന്നിവിടങ്ങളിലാണ് ചാർജിങ്ങ് സ്റ്റേഷനുകൾ പ്രവർത്തനം തുടങ്ങിയത്. നഗരസഭ ചെയർമാൻ വി. നാസർ മാസ്റ്റർ അധ്യക്ഷനായി. പാനൂർ ബ്ലോക്ക്
പഞ്ചായത്ത് പ്രസിഡന്റ് എ. ശൈലജ മുഖ്യാതിഥിയായി. പഞ്ചായത്ത് പ്രസിഡന്റുമാരായ പി. വൽസൻ, എൻ. വി. ഷിനിജ, സി. രാജീവൻ, കൗൺസിലർ നസീല കണ്ടിയിൽ, അസി. എഞ്ചിനിയർ ആർ. ശ്രീകുമാർ , രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ. ഇ. കുഞ്ഞബ്ദുള്ള, കെ. പി. ഹാഷിം, കെ. കെ. ബാലൻ, പി. കെ. ഷാഹുൽ ഹമീദ്, കെ. ടി. രാഗേഷ്, എൻ. ധനഞ്ജയൻ, വി. പി. ഷാജി, രാമചന്ദ്രൻ, കെ. പി. യൂസഫ്, കെ. പി. ശിവപ്രസാദ് പി. ചന്ദ്രൻ എന്നിവർ സംസാരിച്ചു. അസി. എക്സിക്യുട്ടിവ് എഞ്ചിനിയർ പി. രാജീവൻ സ്വാഗതം
പറഞ്ഞു.