Zygo-Ad

ചരിത്ര പ്രസിദ്ധമായ കണ്ണവം മഖാം ഉറൂസിന് ബുധനാഴ്ച തുടക്കം

കണ്ണവം : ചരിത്ര പ്രസിദ്ധമായ കണ്ണവം മഖാം ഉറൂസിന് ബുധനാഴ്ച തുടക്കം. ബുധനാഴ്ച രാവിലെ ഒമ്പതിന് മഖാം സിയാറത്തിനുശേഷം സൈദ് മുഹമ്മദ് കോയ ജമലുലലി തങ്ങൾ പതാക ഉയർത്തും. തുടർന്ന്  ഉറൂസ് ഉദ്ഘാടനവും ശരിയദ് കോളേജ് ശിലാസ്ഥാപനവും പാണക്കാട് സയ്യിദ് ശിഹാബ് തങ്ങൾ നിർവഹിക്കും. ഉച്ചയ്ക്ക് രണ്ടിന് ഇസ്ലാമിക കഥാപ്രസംഗം, രാത്രി എട്ടിന് മജ്ലിസുന്നൂർ എന്നിവയും നടക്കും. തുടർന്നുള്ള ദിവസങ്ങളിൽ മതവിജ്ഞാന സദസ്സ്, സ്വലാത്ത് വാർഷികം മതപ്രഭാഷണം, സൗഹൃദ സംഗമം, ഘോഷയാത്ര , അന്നദാനം എന്നിവ നടക്കും. 21ന് ഉച്ചയ്ക്ക് നടക്കുന്ന സൗഹൃദ സംഗമം സ്പീക്കർ എ എൻ ഷംസീർ ഉദ്ഘാടനം ചെയ്യും.            കെ മുരളീധരൻ എം പി മുഖ്യാതിഥിയാകും.

വളരെ പുതിയ വളരെ പഴയ