കണ്ണവം :വെളുമ്പത്ത്-കണ്ണവം കോളനി പൂവ്വത്തൂർപാലം റോഡ് തകർന്നതോടെ കോളനിവാസികളുൾപ്പെടെയുള്ളവരുടെ യാത്ര പ്രയാസത്തിലായി. റോഡിന്റെ ശോചനീയാവസ്ഥയെ തുടർന്ന് ഇതുവഴി പോകുന്ന സ്വകാര്യബസുകൾ സർവീസ് നിർത്തിവെക്കാനുള്ള ഒരുക്കത്തിലാണ്.
വെളുമ്പത്ത് മുതൽ കണ്ണവം കോളനിയിൽ പ്രവർത്തിക്കുന്ന കണ്ണവം ഗവ. ട്രൈബൽ യു. പി. സ്കൂൾ വരെയുള്ള ഭാഗത്താണ് റോഡ് കൂടുതലായും തകർന്നിരിക്കുന്നത്. മൂന്ന് സ്വകാര്യ ബസുകൾ ഉൾപ്പെടെ ദിനംപ്രതി നിരവധി വാഹനങ്ങൾ കടന്നുപോകുന്ന റോഡാണ് പൊട്ടിപ്പൊളിഞ്ഞ് കുണ്ടുംകുഴിയുമായി കിടക്കുന്നത്.
#tag:
Kuthuparamba