മാങ്ങാട്ടിടം പഞ്ചായത്തും കൃഷിഭവനും ചേർന്ന് മായമില്ലാത്ത മുളകുപൊടി ഭക്ഷണത്തിൽ ഉപയോഗിക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന റെഡ് ചില്ലീസ് പദ്ധതിയുടെ ഭാഗമായി ആയിത്തറയിലെ അക്ഷയശ്രീ പുരുഷ സഹായസംഘത്തിന്റെ നേതൃത്വത്തിൽ മുളകുകൃഷി തുടങ്ങി. പഞ്ചായത്ത് പ്രസിഡന്റ് പി. സി. ഗംഗാധരൻ തൈനടീൽ ഉദ്ഘാടനം ചെയ്തു. എം. ഷീന അധ്യക്ഷയായി. ബിന്ദു കെ. മാത്യു പദ്ധതി വിശദീകരണം നടത്തി. കെ. ഷിവ്യ, എ. സൗമ്യ, ആർ. സന്തോഷ്കുമാർ എന്നിവർ നേതൃത്വം നൽകി. പ്രത്യേക പരിചരണം നടത്തി തയ്യാറാക്കിയ 50 സെന്റ് സ്ഥലത്താണ് കൃഷിയിറക്കിയത്.