ഇന്ന് പുലർച്ചെയാണ് ആയിത്തര കമ്പനിക്കുന്നിൻ്റെ അടിവാരത്ത് പടിഞ്ഞാറെ വയൽ ഭാഗത്ത് കുറുമാണി മുകുന്ദൻ്റെ വീടിന് സമീപത്തുള്ള റബ്ബർ തോട്ടത്തിൽ വച്ച് പുലിയെ കണ്ടത്. ആയിത്തര സ്വദേശികളായ റബ്ബർ ടാപ്പിംഗ് തൊഴിലാളികൾ ജോസ് ചേട്ടനും ഭാര്യ കുഞ്ഞുമോളും ടാപ്പിംഗ് ചെയ്തു കൊണ്ടിരിക്കുന്നതിനിടയിലാണ് പുലിയെ കണ്ടത്. നല്ല ചെങ്കുത്തായ ഇറക്കമുള്ള തോട്ടത്തിലേക്ക് പുലി കയറി വരികയായായിരുന്നു. തലയിൽ ഫിറ്റ് ചെയ്ത ടോർച്ച് വെട്ടത്തിലാണ് പുലിയെ കണ്ടത്. നല്ല ഉച്ചത്തിൽ മുരണ്ടു കൊണ്ട് പുലി വരികയും ഇവരെ നോക്കി മുരണ്ടു കൊണ്ട് ഓരോ ഫ്ലാറ്റ്ഫോമും കയറി മേലെക്ക് കയറിപ്പോവുകയുമായിരുന്നു എന്ന് ജോസ് ചേട്ടനും ഭാര്യ കുഞ്ഞുമോളും പറഞ്ഞു. പുലിയെ വ്യക്തമായി കണ്ടതായി ഇരുവരും പറഞ്ഞു.ഇതിനിടെ ആയിത്തര പാലത്തിന് സമീപം റോഡരികിൽ ഒരു പൂച്ചയുടെ തല ഭാഗം മാത്രം പുലർച്ചെ കണ്ടെത്തിയിട്ടുണ്ട്. ടാപ്പിംഗിനായി ഇറങ്ങിയ സി.സുനീഷ് ആണ് പൂച്ചയുടെ ശരീരാവശിഷ്ടങ്ങൾ കണ്ടത് .കൂത്തുപറമ്പ് പോലീസും ,വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട് . ആയിത്തരയിലും പരിസരത്തും നല്ല ജാഗ്രത വേണം. സൂക്ഷിക്കുക