Zygo-Ad

തളിപ്പറമ്പിൽ എക്സൈസിന്റെ മിന്നൽ റെയ്ഡിൽ 32 കുപ്പി മാഹി മദ്യവുമായി യുവാവ് പിടിയിൽ

തളിപ്പറമ്പ്: 32 കുപ്പി മാഹിമദ്യവുമായി അസം സ്വദേശി എക്സൈസ് പിടിയിൽ. ദുലപ് ഗൊഗോയ്(27)നെയാണ് തളിപ്പറമ്പ് എക്സസ് പ്രിവന്റീവ് ഓഫീസർ എം.വി.അഷറഫും സംഘവും പിടികൂടിയത്.

ക്രിസ്മസ് ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് സർക്കിൾ തളിപ്പറമ്പ് ഭാഗങ്ങളിൽ നടത്തിയ മിന്നൽ പട്രോളിംഗിനിടയിലാണ് ഇയാൾ പിടിയിലായത്.

തളിപ്പറമ്പ ഹൈവേയിൽ MFC ഫ്രൂട്ട് സെന്ററിന് സമീപം വെച്ചാണ് ചില്ലറ വിൽപ്പനക്കായി കടത്തി കൊണ്ടു വന്ന 32 കുപ്പി (16-ലിറ്റർ) മാഹി (പുതുച്ചേരി ) മദ്യം സഹിതം അറസ്റ്റ് ചെയ്തത്. ഇയാളുടെ പേരിൽ അബ്കാരി കേസെടുത്തു.

കുറുമാത്തൂർ ഭാഗങ്ങളിൽ ഇരട്ടി വിലക്ക് മാഹി മദ്യം വിൽപന നടത്തി വരികയായിരുന്നു ഇയാൾ. പ്രിവന്റീവ് ഓഫീസർ അഷ്റഫിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു മിന്നൽ റെയ്ഡ്.

സിവിൽ എക്സൈസ് ഓഫീസർ ടി.വി.വിനേഷ്, പി.ആർ.വിനീത്, ഡ്രൈവർ പി.വി.അജിത്ത് എന്നിവർ ചേർന്ന സംഘമാണ് ഇയാളെ വലയിലാക്കിയത്.

ഇന്ന് രാവിലെ പ്രതിയെ തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കും. തുടർന്നും ഇത്തരം കുറ്റകൃത്യങ്ങൾ തടയാൻ കർശന നടപടി സ്വീകരിക്കുമെന്ന് തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ശ്രീരാഗ് കൃഷ്ണ അറിയിച്ചു.

വളരെ പുതിയ വളരെ പഴയ