കതിരൂർ :കതിരൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.ബൈക്ക് യാത്രികനായ എരുവട്ടി പാനുണ്ട സ്വദേശി വിഷ്ണു (20) ആണ് മരിച്ചത്. അപകടത്തിൽ കൂടെയുണ്ടായിരുന്ന സുഹൃത്ത് മൈലുള്ളിമെട്ടയിലെ അഭിനന്ദിനെ ഗുരുതര പരിക്കുകളോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കതിരൂർ ടൗണിൽ പുലർച്ചെ 3.30 ഓടെയാണ് അപകടം നടന്നത്.