പാതിരിയാട് : കോട്ടയം രാജാസ് ഹൈസ്കൂളിൽ വിമുക്തി സ്പോർട്സ് ടീമിന്റെ ജേഴ്സി വിതരണവും സ്പോർട്സ് എക്വിപ്മെന്റ്സ് വിതരണവും പിണറായി എക്സൈസ് റെയിഞ്ച് അസി. എക്സൈസ് ഇൻസ്പെക്ടർ സി.പ്രമോദ് കുമാർ നിർവഹിച്ചു. ഹെഡ്മിസ്ട്രസ് രജനി അതിയടത്ത് ഏറ്റുവാങ്ങി. ചടങ്ങിൽ അധ്യാപകരായ കെ.ജീവ ടീച്ചർ, ഇ.പ്രവിത്ത് മാസ്റ്റർ, എം.ബേബി ലെസി ടീച്ചർ, പ്രിവന്റീവ് ഓഫീസർ പി.ബഷീർ, സിവിൽ എക്സൈസ് ഓഫീസർമാരായ കെ.കെ സമീർ, കെ.ഉമേഷ്, എക്സൈസ് ഡ്രൈവർ പി.സുകേഷ് എന്നിവർ സംബന്ധിച്ചു.