കതിരൂർ:പുല്യോട് കൂർമ്പക്കാവ് താലപ്പൊലി മഹോത്സവത്തിന്റെ ഭാഗമായി വിവിധ മേഖലകളിൽ മികവ് തെളിയിച്ച വ്യക്തികളെയും സ്ഥാപനങ്ങളെയും ആദരിച്ചു. റബ്കോ ചെയർമാൻ കാരായി രാജൻ ഉദ്ഘാടനം ചെയ്തു. ടി സുധാകരൻ അധ്യക്ഷനായി. കതി രൂർ സഹകരണ ബാങ്ക് പ്രസിഡന്റ് ശ്രീജിത്ത് ചോയൻ, സ്വരാജ് മഹാ ത്മാ പുരസ്കാരങ്ങൾ നേടിയ കതിരൂർ പഞ്ചായത്തിന്റെ പ്രസിഡന്റ് പി പി സനിൽ, സംസ്ഥാനത്തെ മികച്ച വി ല്ലേജ് ഓഫീസർ പുരസ്കാരം നേടിയ രഞ്ജിത്ത് ചെറുവാരി, കേരള നിയമസഭയുടെ ലഹരി വിരുദ്ധ ഷോർട്ട് ഫിലിമിനുള്ള പുരസ്കാരം നേടിയ സജിത്ത് നാലാംമൈൽ, കതിരൂർ ജിവി എച്ച്എസ്എസ് ഹരിത വിദ്യാലയം റിയാലിറ്റി ഷോ യിലെ മികച്ച അവതാരകൻ പി കെ പാർഥിവ്, ഫോക് ലോർ പുരസ്കാര ജേതാവ് കെ എസ് സദാശിവൻ ഗുരുക്കൾ എന്നിവരെയാണ് ആദരിച്ചത്. ശ്രീജേഷ് പടന്നക്കണ്ടി സംസാരിച്ചു.