Zygo-Ad

കുറുമ്പുക്കൽ എൽ പി സ്കൂളിൽ അധ്യാപക വിദ്യാർത്ഥി സഹവാസ ക്യാമ്പും പഠനോത്സവവും സംഘടിപ്പിച്ചു

കൂത്തുപറമ്പ്:മാങ്ങാട്ടിടം കുറുമ്പുക്കൽ എൽ പി സ്കൂളിൽ അധ്യാപക വിദ്യാർത്ഥി സഹവാസ ക്യാമ്പും പഠനോത്സവവും ആരംഭിച്ചു. രണ്ടു ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പ് വിജേഷ് മാറോളി ഉദ്ഘാടനം ചെയ്തു. ഫ്ലവർ മേക്കിങ്, നാടൻപാട്ട് പരിശീ ലന കളരി, നാടൻ പലഹാര മേള, നാടക കളരി, ക്യാമ്പ് ഫയർ തുടങ്ങിയ പരിപാടികളാണ് സംഘടിപ്പിച്ചത്. പൂർവവിദ്യാർഥികളുടെ ചിത്ര പ്രദർശനം എൻ ഷാജൻ ഉദ്ഘാടനം ചെയ്തു. കെ വിജി അധ്യക്ഷയായി. പ്രധാനാധ്യാപകൻ യു എൻ പ്രമോദ് ചന്ദ്രൻ, ജ്യോതി റാം, എൻ വി ഉഷ, ടി പി ശശീ ന്ദ്രൻ, ടി സി സുമ, കെ ദീപ തുടങ്ങിയവർ സംസാരിച്ചു. ജനീഷ് കാരായി, വി വി ലജീഷ, എൻ പ്രസീത, പി വിനീത തുടങ്ങിയവർ നേതൃത്വം നൽകി.

വളരെ പുതിയ വളരെ പഴയ