കൂത്തുപറമ്പ്: സംസ്ഥാന ജൈവവൈവിധ്യ ബോർഡ് അനുവദിച്ച ഹെർബൽ ഗാർഡൻ, ബട്ടർഫ്ലൈ ഗാർഡൻ കൂത്തുപറമ്പ് നഗരസഭയിൽ ഗവ. എൽപി സ്കൂളിൽ നഗര സഭ ചെയർപേഴ്സൺ വി സുജാത പ്രവർത്തി ഉദ്ഘാടനം ചെയ്തു. നഗരസഭ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി എഞ്ചിനി യർ ലിസോണ ശശിധരൻ സ്വാഗതം പറഞ്ഞു. നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമമിറ്റി ചെയർപേഴ്സൺ കെ അജിത അധ്യക്ഷത വഹിച്ചു. പതിനേഴാം വാർഡ് കൗൺസിലർ എ ബിജുമോൻ, പ്രധാനാധ്യപിക ആശാവല്ലി, നഗരസഭ ആസൂത്രണ സമിതി ഉപാധ്യക്ഷൻ എം കെ വിനോദ് കുമാർ, തൊഴിലുറപ്പ് ലീഡർ ബിന്ദു, ഓവർസിയർ പി എം ആര്യ സംസാരിച്ചു.