Zygo-Ad

മാങ്ങാട്ടിടത്ത് ആധുനിക മൈതാനം: ജനകീയ കമ്മിറ്റി രൂപീകരിച്ചു

മാങ്ങാട്ടിടത്ത് ത്രിതല പഞ്ചായത്തുകളുടെ സഹായത്തോടെ ആധുനിക സൗകര്യങ്ങളോടു കൂടിയ മൈതാനം ഒരുങ്ങുന്നു. ആറാം വാർഡ് ആയിത്തറയിൽ കളിസ്ഥലം നിർമിക്കുന്നതിനായി നാല് ഏക്കർ സ്ഥലമേറ്റെടുക്കാൻ നീക്കങ്ങൾ ആരംഭിച്ചു. ജില്ലാ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളുടെയും നാട്ടുകാരുടെയും സഹകരണത്തോടെയാണ് സ്ഥലമെടുപ്പ്. 50 ലക്ഷം രൂപയോളം ത്രിതല പഞ്ചായത്തുക
ളിൽനിന്ന് സ്ഥലമെടുക്കാനായി സഹായം ലഭിക്കും. ബാക്കി തുക കണ്ടെത്താനായി ആയി തറയിൽ ജനകീയ കമ്മിറ്റി രൂപീകരിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ ഷീല ഉദ്ഘാടനം ചെയ്തു. കെ ഷിവ്യ അധ്യക്ഷയായി. ഷാജി കരിപ്പായി, ഒഗംഗാധരൻ, എം നന്ദനൻ, കെ ഷിബു തുടങ്ങിയവർ സംസാരിച്ചു. ഭാരവാ ഹികൾ: ഷാജി കരിപ്പായി (ചെയർമാൻ), എം നന്ദനൻ (കൺവീനർ)

വളരെ പുതിയ വളരെ പഴയ