പിണറായി പോലീസ് സ്റ്റേഷനിൽ പോക്‌സോ ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണം 10 ദിവസം കൊണ്ട് പൂർത്തീകരിച്ച സബ്ബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് പങ്കജാക്ഷൻ.
കണ്ണൂർ ജില്ലാ ആശുപത്രിയിൽ നിന്ന് ജയിൽ അധികൃതരുടെ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട ഒരു തടവുകാരനെ സമയോചിതമായ ഇടപെടലിൽ കണ്ടെത്തി അറസ്റ്റ് ചെയ്തതിന് കണ്ണൂർ സിറ്റി പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ ഇ ബാബു.
ജില്ലയിലെ നിരവധി കേസുകൾ കണ്ടെത്തുന്നതിനു വേണ്ടി നല്ല രീതിയിലുള്ള പരിശ്രമം നടത്തിയതിന് ടെസ്റ്റർ ഇൻസ്പെക്ടർ പി സിന്ധു എന്നിവരെ കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണർ അജിത്ത് കുമാർ IPS കമ്മീഷണര്‍ ചേംബറില്‍ വച്ച് പ്രശംസ പത്രം നൽകി അനുമോദിച്ചു.