Zygo-Ad

കനത്ത മഴ: മട്ടന്നൂരിൽ സ്കൂൾ മതിലിടിഞ്ഞു

മട്ടന്നൂർ: കനത്ത മഴയെ തുടർന്ന് മട്ടന്നൂരിൽ സ്കൂളിന്റെ ചുറ്റുമതിൽ ഇടിഞ്ഞു.
മട്ടന്നൂർ മധുസൂദനൻ തങ്ങൾ സ്മാരക വിദ്യാലയത്തിന്റെ പിറകിലുള്ള ശൗചാലയത്തോട് ചേർന്നുള്ള മതിലാണ് ഇടിഞ്ഞ്, മട്ടന്നൂർ ഗവ. ആശുപത്രി കോമ്പൗണ്ടിലേക്ക് പതിച്ചത്.

സ്കൂളിന്റെ നിർമ്മാണ ഘട്ടത്തിൽ നിർമ്മിച്ച 15 മീറ്റർ ഉയരമുള്ള ചുറ്റുമതിൽ 20 മീറ്റർ നീളത്തിലാണ് തകർന്നത്.

മതിൽ തകർന്നതോടെ സ്കൂൾ കോമ്പൗണ്ടിലെ ശൗചാലയം അപകടാവസ്ഥയിലായി.

വളരെ പുതിയ വളരെ പഴയ