Zygo-Ad

നീർവേലി പുഴയിൽ അറവ് മാലിന്യം തള്ളിയതായി പരാതി

കൂത്തുപറമ്പ് : നീർവേലി പുഴയിൽ അറവുമാലിന്യം തള്ളിയതായി പരാതി. നീർവേലി പള്ളിക്ക് സമീപത്തുകൂടി എളക്കുഴി  ഭാഗത്തേക്കുള്ള വഴിയിൽ പുഴക്കരയിലാണ് അറവു മാലിന്യം കണ്ടത്.

പ്രദേശത്തെ വീടുകളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്ന് സി.രാ രീഷ് കൂത്തുപറമ്പ് പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു. കൂത്തുപറമ്പ് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

വളരെ പുതിയ വളരെ പഴയ