കണ്ണൂർ : ചാലാട് സ്വദേശി ദിൽഷാദ് ആണ് 68.9 ഗ്രാം എംഡിയുമായി കണ്ണൂർ എക്സൈസ് പിടിയിൽ ആയത്. എക്സൈ സ്ക്വാർഡ് സർക്കിൾ ഇൻസ്പെക്ടർ ജനാർദ്ദനന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. ചൊവ്വാഴ്ച രാത്രിയോടെ ദിൽഷാദിന്റെ വീട് കേന്ദ്രീകരിച്ചുള്ള പരിശോധനയിലാണ് എംഡി എം എ പിടികൂടിയത്. ഇയാൾ മംഗലാപുരത്ത് അവസാന വർഷ ഏവിയേഷൻ വിദ്യാർത്ഥിയാണ്.