Zygo-Ad

നാടിന്‍ ശുചിത്വം കുഞ്ഞിക്കൈകളില്‍. *മട്ടന്നൂരില്‍ ശുചിത്വ അസംബ്ലികള്‍ സംഘടിപ്പിച്ചു.

മട്ടന്നൂര്‍ നഗരസഭയുടെ ആഭിമുഖ്യത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ശുചിത്വ അസംബ്ലിയും പ്രതിജ്ഞയും ബോധവല്‍ക്കരണവും നടത്തി. മാലിന്യ പരിപാലന ശീലം കുട്ടികളില്‍ നിന്ന് തുടങ്ങാം.’ലിറ്റില്‍ ഹാന്‍ഡ്‌സ് കാന്‍ ചേഞ്ച് ദി വേള്‍ഡ്’ എന്ന എന്ന സന്ദേശത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
മാലിന്യ മുക്ത നവകേരളം ക്യാമ്പയിന്‍, ഇന്ത്യന്‍ സ്വച്ഛതാ ലീഗ് തുടങ്ങിയ വിവിധ ശുചിത്വ ക്യാമ്പയിനുകളുടെ ഭാഗമായാണ് വിദ്യാര്‍ഥികള്‍ക്ക് ശുചിത്വ പാഠങ്ങള്‍ പകര്‍ന്നത്. നഗരസഭയിലെ 21 സ്‌കൂളികളിലും മട്ടന്നൂര്‍ ഗവ. പോളിടെക്‌നിക് കോളേജിലുമാണ് പ്രത്യേക അസംബ്ലി ചേര്‍ന്നത്.
പഴശ്ശി വെസ്റ്റ് യു പി സ്‌കൂളില്‍ മട്ടന്നൂര്‍ നഗരസഭ ചെയര്‍മാന്‍ എന്‍ ഷാജിത്ത് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.
എന്റെ മാലിന്യം എന്റെ ഉത്തരവാദിത്തം, ജൈവമാലിന്യ ഉറവിട സംസ്‌കരണ രീതികള്‍, മാലിന്യങ്ങള്‍ വേര്‍തിരിച്ച് ശേഖരിക്കല്‍, അജൈവ മാലിന്യ സംസ്‌കരണത്തിനുള്ള സംവിധാനങ്ങള്‍ എന്നിവയെക്കുറിച്ച് കുട്ടികളെ ബോധവല്‍ക്കരിച്ചു.
വാര്‍ഡ് കൗണ്‍സിലര്‍മാരും അധ്യാപകരുമാണ് പ്രതിജ്ഞ ചൊല്ലികൊടുത്തത്.
7000ത്തോളം കുട്ടികളാണ് വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നായി അസംബ്ലിയുടെ ഭാഗമായത്. ഇതിലൂടെ 7000 കുടുംബങ്ങളില്‍ മാലിന്യ മുക്ത കേരളത്തിന്റെ സന്ദേശങ്ങള്‍ എത്തിക്കാന്‍ സാധിക്കും. പരിപാടിയോടനുബന്ധിച്ച് സ്‌കൂളുകളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളും നടന്നു.

വളരെ പുതിയ വളരെ പഴയ