കൂത്തുപറമ്പ്:തിരുവഞ്ചേരി കാവ് ഭഗവതി ക്ഷേത്രം നവരാത്രി ആഘോഷം 22 മുതൽ 24 വരെ നടക്കും. 22ന് രാവിലെ എട്ടിന് സന്തോഷ് ഇല്ലോളിൽ ആധ്യാത്മിക പ്രഭാഷണം നടത്തും. തുടർന്ന് ലളിത സഹ സ്രനാമം, ഗ്രന്ഥം വയ്പ്പ്. വൈകിട്ട് അഞ്ചിന് സാംസ്കാരിക സമ്മേളനം കലാമണ്ഡ ലം മഹേന്ദ്രൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് നൃത്തനൃത്യങ്ങυളും മാജിക് ഷോയും.
23ന് ലളിത സഹസ്രനാമം, സ്തോത്ര പാരായണം, സംഗീത കച്ചേരി, വാഹനപൂജ, നൃത്തനൃത്യങ്ങൾ. 24ന് വിദ്യാരംഭം.
വാർത്താസ മ്മേളനത്തിൽ വി ഇ മധുസൂദനൻ, വി ഐ രാമകൃഷ്ണൻ, വി ഐ സായൂഷ്, വി ദിവ്യ, എൻ രജനി എന്നിവർ പങ്കെടുത്തു.