Zygo-Ad

നാഷണൽ ഗെയിംസ് വിജയികൾക്ക് ആദരവുമായി ഉജ്ജ്വലം 2023 അനുമോദന സദസ്സ് നടത്തി.

ഇരിട്ടി: നവംബർ 7, 8, തീയ്യതികളിൽ ഗോവയിൽ വെച്ച് നടന്ന 37- മത് നാഷണൽ ഗെയിംസിൽ കളരി പ്പയറ്റിൽ ഉജ്ജ്വല വിജയം നേടിയ കാക്കയങ്ങാട് പഴശ്ശിരാജ കളരി അക്കാദമിയിലെ താരങ്ങളെ ആദരിക്കുന്നതിന്നായി ഉജ്ജ്വലം 2023 ആദര സംഗമം
സംഘടിപ്പിച്ചു. ഗുഡ് എർത്ത് ബാംഗ്ലൂരിന്റേയും പി ടി എ യുടേയും നേതൃത്വത്തിലാണ് ആദരസംഗമം സംഘടിപ്പിച്ചത്.
നാഷണൽ ഗെയിംസിൽ കേരളത്തിന് വേണ്ടി മൂന്നു സ്വർണ്ണവും കർണ്ണാടകത്തിന് വേണ്ടി ഒരു വെങ്കലവുമാണ് പഴശ്ശിരാജ കളരി അക്കാദമി താരങ്ങൾ നേടിയത്. മത്സരിച്ച എല്ലാ ഇനങ്ങളിലും വിജയിച്ചത് പഴശ്ശിരാജക്കു വേറിട്ട നേട്ടമായി.
അനശ്വര മുരളിധരൻ ( മെയ്പ്പയറ്റ് , വാളും പരിചയയും – ഇരട്ട സ്വർണ്ണം), കീർത്തന കൃഷ്ണ (മെയ്പയറ്റ് – സ്വർണ്ണം), വിസ്മയ വിജയൻ (ചവിട്ടിപ്പൊങ്ങൽ – സ്വർണ്ണം) എന്നീ താരങ്ങൾ കേരളത്തിന് വേണ്ടിയും കെ. അനുശ്രീ (ഉറുമി വീശൽ- വെങ്കലം)
കർണ്ണാടകത്തിന് വേണ്ടിയും വിജയം നേടി. കഴിഞ്ഞ 13 വർഷമായി ഇവർക്ക് സൗജന്യ കളരി പരിശീലനം നൽകി നയിക്കുന്നത് ഇന്ത്യൻ കളരിപ്പയറ്റ് ഫെഡറേഷൻ എക്സിക്യൂട്ടീവ് കമ്മറ്റി അംഗവും നാഷണൽ ഗെയിംസ് ടെക്നിക്കൽ ഒഫീഷ്യലുമായ പി.ഇ. ശ്രീജയൻ ഗുരുക്കളാണ്. നാഷണൽ ഗെയിംസ് വിജയികളെല്ലാവരും കഴിഞ്ഞ 8 വർഷമായി ദേശീയ മത്സര ജേതാക്കളാണ്.
കളരിയിൽ നടന്ന അനുമോദന സംഗമം സംസ്ഥാന സ്പോർട്സ് കൗൺസിൽ സ്റ്റാന്റിംഗ് കമ്മിറ്റി മെംബർ വി.കെ. സനോജ് ഉദ്ഘാടനവും ആദരിക്കലും നിർവ്വഹിച്ചു. സ്റ്റാൻലി ജോർജ്ജ് ക്യാഷ് അവാർഡ് നൽകി. കളരി സെക്രട്ടറി കെ.വിനോദ് കുമാർ, കോ-ഓർഡിനേറ്റർ
സി. എ. അബ്ദുൾ ഗഫൂർ , പിടിഎ പ്രസിഡണ്ട് വി .കെ. കുഞ്ഞിരാമൻ, സി.കെ. കുഞ്ഞിരാമൻ മാസ്റ്റർ, എൻ. മണികണ്ഠൻ, പി. ശ്രീഷ്, തുടങ്ങിയവർ സംസാരിച്ചു.

വളരെ പുതിയ വളരെ പഴയ