കണ്ണൂർ: കൂത്തുപറമ്പിൽ ഒമ്പതു വയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ട്യൂഷൻ സെന്റർ അധ്യാപകനെതിരേ പോക്സോ നിയമപ്രകാരം കേസെടുത്തു. മമ്പറത്ത് ചിത്രകലയും നൃത്തവും പരിശീലിപ്പിക്കുന്ന സ്ഥാപനത്തിലെ അധ്യാപകൻ ഡാനിഷി(45)നെതിരെയാണ് കേസെടുത്തത്.
സ്ഥാപനത്തിൽ പഠിക്കാൻ എത്തിയ കുട്ടിയോടാണ് ഇയാൾ അതിക്രമം കാട്ടിയത്. കുട്ടി വിവരം മാതാപിതാക്കളെ അറിയിച്ചു. തുടർന്ന്, മാതാപിതാക്കളുടെ പരാതിയിൽ പിണറായി പൊലീസാണ് കേസെടുത്ത് എഫ്ഐആർ രജിസ്റ്റർ ചെയ്ത്.
#tag:
Kuthuparamba