മട്ടന്നൂർ: നഗരസഭയിലെ അങ്കണവാടി വിദ്യാർഥികൾക്ക് ആഴ്ചയിൽ രണ്ട് ദിവസം ബിരിയാണി നൽകും. ഒരു ദിവസം മുട്ട ബിരിയാണിയും മറ്റൊരു ദിവസം പച്ചക്കറി ബിരിയാണിയും ആണ് നൽകുക.
കൂടാതെ ചെറുധാന്യങ്ങൾ കൊണ്ടുള്ള പ്രഭാത ഭക്ഷണവും ഇനി മുതൽ നൽകും. പോഷണ ബാല്യം പദ്ധതിയുടെ ഭാഗമായാണ് ഇത് നടപ്പാക്കുന്നത്. ആഴ്ചയിൽ രണ്ട് ദിവസം പാൽ, മുട്ട എന്നിവയും നൽകുന്നുണ്ട്.