കൂത്ത്പറമ്പിൽ വിദ്യാർത്ഥിനിയെ കയറി പിടിച്ചയാളെ ഒന്നര മാസമായിട്ടും പിടികൂടാനായില്ല; പ്രതിയുടെ രേഖാചിത്രം പുറത്തുവിട്ട് പൊലീസ്
പോക്സോ കേസിൽ ഒന്നര മാസത്തിലേറെയായി അന്വേഷണം നടത്തിയിട്ടും പ്രതിയെക്കുറിച്ച് വിവരം ലഭിക്കാത്തതിനെ തുടർന്ന് പൊലീസ് പ്രതിയുടെ രേഖാചിത്രം തയ്യാറാക്കി.
കോട്ടയം അങ്ങാടി റോഡിലൂടെ സ്കൂളിലേക്ക് പോവുകയായിരുന്ന വിദ്യാർഥിനിയെ വഴിയിൽ കയറി പിടിക്കാൻ ശ്രമിച്ച സംഭവത്തിലാണ് ഒന്നരമാസം മുൻപ് കൂത്തുപറമ്പ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
കുട്ടിയെ കയറി പിടിക്കാൻ ശ്രമിച്ചുവെന്ന സംഭവത്തിൽ പോക്സോ വകുപ്പ് ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തതെങ്കിലും ഒന്നരമാസം ആയിട്ടും പ്രതിയെക്കുറിച്ച് സൂചനകൾ ഒന്നും ലഭിച്ചില്ല. ഇതേ തുടർന്നാണ് പൊലീസ് പെൺകുട്ടിയിൽ നിന്നും പ്രതിയെ കുറിച്ചുള്ള ഏകദേശം രൂപം മനസിലാക്കി രേഖാചിത്രം തയ്യാറാക്കിയിട്ടുള്ളത്.
#tag:
Kuthuparamba