കാക്കയങ്ങാട് :ഇരിട്ടി ഉപജില്ലാ കലാമേളയിൽ ജനറൽ വിഭാഗത്തിലും അറബിക് വിഭാഗത്തിലും മൂന്നാം സ്ഥാനം കരസ്ഥമാക്കിയ അയ്യപ്പൻകാവ് മുബാറക് എൽ പി സ്കൂളിൽ വിജയാഹ്ലാദം നടത്തി.പുഴക്കര വായനശാലയുടെ നേതൃത്വത്തിൽ ഹൃദ്യമായ സ്വീകരണവും നൽകി ചടങ്ങിൽ പിടിഎ പ്രസിഡണ്ട് ശിഹാബ് കെ വി വൈസ് പ്രസിഡണ്ട് മഹറൂഫ് സി , വാർഡ് മെമ്പർമാരായ കെ വി റഷീദ് ഷഫീന മുഹമ്മദ്, സെക്രട്ടറി അബ്ദുസ്സലാം പി, വിമൽ കുമാർ മാസ്റ്റർ, ഷംസുദ്ദീൻ മാസ്റ്റർ എന്നിവർ ആശംസകൾ നേർന്നു.വായനശാല പ്രസിഡന്റ് കെ പി നിസാർ സ്വാഗതവും പ്രധാനാധ്യാപിക സോളി ടീച്ചർ നന്ദിയും പറഞ്ഞു. കുട്ടികൾക്ക് മധുര പലഹാരങ്ങളും സ്കൂളിൽ പായസ വിതരണവും നടത്തി